ancient-mummy-coffin-sealed-2-500-years-ago-opened-in-egypt-video-viral
Spread the love through your share

2,500 വർഷം പഴക്കമുള്ള ശവപ്പെട്ടി തുറന്നു; ഒരു കോടിയിലധികം ആളുകൾ കണ്ട ‘മമ്മി’ വീഡിയോ ……

ശവപ്പെട്ടി തുറന്നതിന്റെ വീഡിയോ നിരവധി പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. മനോഹരമായി അലങ്കരിച്ച തുണിയിൽ പൊതിഞ്ഞ മമ്മിയുടെ വീഡിയോ വളരെ ജനപ്രിയമായി. ട്വിറ്ററിൽ ഇതുവരെ ഒരു ദശലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു. 2020 ൽ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ശവപ്പെട്ടി തുറന്നത് നല്ല കാര്യമല്ലെന്ന് പലരും തമാശയായി അഭിപ്രായപ്പെട്ടിട്ടുണ്ട്. മമ്മി അടക്കം ചെയ്തിട്ടുള്ള ശവപ്പെട്ടി തുറക്കുന്നത് മരണത്തിനും നിർഭാഗ്യത്തിനും കാരണമാകുമെന്നാണ് പ്രാദേശിക വിശ്വാസം. ശവപ്പെട്ടിയിൽ നിന്ന് അണുക്കൾ പുറത്തുവരാമെന്നും നിലവിലെ സാഹചര്യത്തിൽ രണ്ട് മാസം കൂടി കാത്തിരുന്ന ശേഷം ശവപ്പെട്ടി തുറന്നാല്‍ മതിയായിരുന്നുവെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.

https://twitter.com/i/status/1313078675777216512

ഈജിപ്തിലെ ‘മരിച്ചവരുടെ നഗരം’ സഖാറയിൽ പുരാവസ്തു ഗവേഷകർ ഈ വർഷം കണ്ടെത്തിയ 59 ശവപ്പെട്ടികളിൽ ഒന്ന് ആദ്യമായി പൊതുജനങ്ങൾക്കായി തുറന്നു. ഈജിപ്ഷ്യൻ ശവകുടീരങ്ങൾ ചരിത്രരഹസ്യത്തിന്റെ കലവറകളായി കണക്കാക്കപ്പെടുന്നു. ശവപ്പെട്ടി തുറന്നപ്പോള്‍ അതുകാണാനായി ധാരാളം ആളുകൾ എത്തി, കാരണം ശവകുടീരങ്ങളിൽ കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്ന ഫറവോകൾ ഉൾപ്പെടെയുള്ള ശവശരീരങ്ങള്‍ ചരിത്രപരമായ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു.

ടൂറിസം ആന്റ് ആന്റിക്വിറ്റീസ് വകുപ്പിന്റെ കണക്കനുസരിച്ച് 59 മര പേടകങ്ങൾ പുരാതന നഗരമായ സഖാറയിലെ മെംഫിസിൽ നിന്ന് കണ്ടെത്തി. 2500 വർഷത്തിലേറെ പഴക്കമുള്ള ഈ പേടകങ്ങള്‍ക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും പുരോഹിതരുടെയും സമുദായത്തിലെ അംഗങ്ങളുടെയും മൃതദേഹങ്ങൾ പെട്ടികളിൽ സൂക്ഷിച്ചിരിക്കുകയാണെന്നും അധികൃതർ പറയുന്നു.ആർക്കിയോളജിക്കൽ സർവേ ആണ് ശവപ്പെട്ടികൾ കിണറുകളിൽ കണ്ടെത്തിയത്. ഈ ശവപ്പെട്ടികളെല്ലാം ഗിസയിലെ ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയത്തിലേക്ക് മാറ്റും.

 

Viral Video: 2,500 വർഷം പഴക്കമുള്ള ശവപ്പെട്ടി തുറന്നു; ഒരു കോടിയിലധികം ആളുകൾ കണ്ട ‘മമ്മി’ വീഡിയോ

Ancient Mummy Coffin Sealed 2,500 Years Ago Opened In Egypt !

 

 

ഈ പോസ്റ്റ് ദയവായി ലൈക്ക് ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക,ന്യൂസ് ലെറ്റര്‍ രജിസ്റ്റര്‍ ചെയ്യുക, കമന്റ് ചെയ്യുക,ഷെയര്‍ ചെയ്യുക. ഈ എളിയ സം‌രംഭം പ്രോല്‍സാഹിപ്പിക്കാന്‍ എല്ലാ സഹോദരങ്ങളോടും വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.

Sharing is caring..Please like..share and subscribe!
keralaregion.com, kerala region.com, kerala region 

വേഗമാകട്ടെ.. താങ്കളുടെ റേഷൻ കാർഡിലെ എല്ലാ അംഗങ്ങളുടെയും ആധാർ, റേഷൻ കാർഡുമായി ബന്ധിപ്പിച്ചുവോ? Hurry ! Did you link the Aadhaar of your family with Ration Card?


Spread the love through your share